കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് മാസം പ്രായമുള്ള ശിശു മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കുഞ്ഞ്.Three-month-old baby dies of amoebic encephalitis
ഇന്നലെ മലപ്പുറം സ്വദേശിനി ഒരാൾക്കും ഇതേ രോഗം ബാധിച്ച് മരണം സംഭവിച്ചിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള രോഗികൾ ചികിത്സയിലാണ്. ഓമശേരി പ്രദേശത്ത് ഇതിന് മുമ്പും അമീബിക് മസ്തിഷ്ക ജ്വരം മൂലമുള്ള ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
