വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകളുടെ നിർമ്മാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തനങ്ങൾക്ക് കാർമികത്വം വഹിക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും. വീടുകളുടെ നിർമ്മാണ ചുമതല നിർമ്മാൺ കൺസ്ട്രക്ഷൻസ്യും മലബാർ ടെക് കോൺട്രാക്ടേഴ്സ് ഏറ്റെടുത്തിട്ടുണ്ട്. എല്ലാ നിയമ നടപടികളും പൂർത്തിയാക്കി നിർദിഷ്ട പദ്ധതി പ്രദേശം വീടുകളുടെ നിർമ്മാണത്തിനായി സജ്ജമാണെന്ന് ലീഗ് നേതാക്കൾ അറിയിച്ചു.Mundakai-Churalmala Rehabilitation Project: House construction begins
