കണ്ണൂർ: കണ്ണൂര് എഡിഎം ആയിരുന്ന നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളിക്കൊണ്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധി പ്രസ്താവിച്ചു. എസ്ഐടി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് തുടർ അന്വേഷണം വേണമെന്നായിരുന്നു ഹർജിയുടെ ആവശ്യം.Naveen Babu case: Wife’s petition dismissed
കേസിലെ ഇരുവിഭാഗങ്ങളുടെയും വാദം കേട്ടതിന് പിന്നാലെയാണ് കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റുകയും വിധി പ്രസ്താവിക്കുകയും ചെയ്തത്.
നവീൻ ബാബുവിന്റെ ഭാര്യ ഹർജിയിൽ, കുറ്റപത്രത്തിലെ 13 പ്രധാന പിഴവുകൾ, ഇലക്ട്രോണിക് തെളിവുകളിലെ ക്രമക്കേടുകൾ, സിഡിആർ വിവരങ്ങളുടെ അപൂർണ ശേഖരണം എന്നിവ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ, പ്രതി ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുള്ള ആളായതിനാൽ യഥാർത്ഥ തെളിവുകൾ ശേഖരിച്ചില്ലെന്നും, പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജക്കേസ് സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ആരോപണം ഉന്നയിച്ചിരുന്നു.
പ്രശാന്തൻ, പിപി ദിവ്യയുടെ ബെനാമിയാണെന്ന സൂചന ഉണ്ടായിട്ടും അതിൽ അന്വേഷണം നടത്തിയില്ലെന്നും, വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലുകൾ പോലീസിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കി.
കുടുംബത്തിന്റെ ആവശ്യം, ഇതേ അന്വേഷണസംഘം തന്നെ പിഴവുകൾ പരിഹരിച്ച് വീണ്ടും അന്വേഷണം നടത്തണം എന്നതായിരുന്നു. എന്നാൽ, കേസിൽ ഇനി തുടരന്വേഷണമുണ്ടാകില്ല എന്ന നിലപാട് വ്യക്തമാക്കി കോടതിയാണ് ഹർജി തള്ളിയത്.
