തൃശൂർ: തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൈപ്പറമ്പ് പുറ്റെക്കരക്കടുത്ത് ഇന്ന് പുലർച്ചെ 5.30ഓടെ ബസ് അപകടം. ‘ജീസസ്’ എന്ന പേരിലുള്ള കുന്ദംകുളം റൂട്ടിലെ സർവീസ് ബസാണ് മറിഞ്ഞത്.10 injured as bus overturns in Thrissur
എതിർവശത്തുനിന്ന് വന്ന കാറിലിടിച്ച ശേഷം ബസ് മരത്തിലിടിച്ച് റോഡിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. യാത്രക്കാരിൽ 10 പേർക്ക് പരിക്ക് പറ്റി, ഒരാളുടെ നില ഗുരുതരമാണ്.
