കണ്ണൂർ: മട്ടന്നൂരിൽ അഞ്ച് വയസ്സുകാരൻ ഷോക്കേറ്റ് ദാരുണമായി മരിച്ചു. കോളാരിയിലെ ഉസ്മാൻ മഅ്ദനിയുടെയും ആയിഷയുടെയും മകൻ സി. മുഈനുദ്ദീൻ ആണ് മരിച്ചത്.Five-year-old boy dies of shock in Mattannur
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളിലേക്ക് കയറുന്നതിനിടെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേറ്റതാണ് ദുരന്തത്തിന് കാരണം. ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
