മലപ്പുറം: ബിജെപി വനിതാ നേതാവിന്റെ ബലാത്സംഗശ്രമ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ. കൂരാട് സ്വദേശി സുബൈർ ബാപ്പുവാണ് പിടിയിലായത്. പ്രദേശത്ത് വ്ലോഗറും യൂട്യൂബറുമായി പ്രവർത്തിക്കുന്ന ഇയാൾ മുൻപ് ബിജെപി പ്രവർത്തകനായിരുന്നു.YouTuber arrested on complaint of BJP woman leader
ഓഗസ്റ്റ് 10-ന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗത്തിന് ശ്രമിച്ചതായാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തുടര്ന്ന് നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്തുവെന്നും അവര് ചൂണ്ടിക്കാട്ടി. സ്വഭാവവൈകൃതം കാരണം സുബൈറിനെ നേരത്തെ തന്നെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.
