തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ അന്വേഷണം ശക്തമാക്കാൻ ക്രൈംബ്രാഞ്ച് സൈബർ വിദഗ്ധരെയും സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അന്വേഷണ സംഘത്തിലെ അംഗങ്ങളെ രണ്ടുദിവസത്തിനുള്ളിൽ അന്തിമമായി നിശ്ചയിക്കും.Rahul Mangkootathil case: Crime Branch launches strong investigation
ആദ്യഘട്ടത്തിൽ മൂന്ന് പേരുടെ മൊഴിയെടുക്കും. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച റിനി ജോർജ്, അവന്തിക, ഹണി ഭാസ്കരൻ എന്നിവരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തയ്യാറാകുന്നു. സോഷ്യൽ മീഡിയയിലൂടെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാരോപിച്ചും ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുമാണ് നടപടി.
ഗർഭഛിദ്രത്തിന് നിർബന്ധിതയായതായി ആരോപിച്ച പെൺകുട്ടിയുൾപ്പെടെ മറ്റ് ചില സ്ത്രീകളും മൊഴി നൽകാൻ തയാറായിട്ടുണ്ടെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് എംഎൽഎക്കെതിരെ ശക്തമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കം.
ഇരകളിൽ ആരെങ്കിലും ഔദ്യോഗികമായി പരാതിനൽകാൻ തയ്യാറായാൽ കേസിന് കൂടുതൽ ശക്തി ലഭിക്കും. പരാതി നൽകാത്ത സാഹചര്യത്തിൽ, മൊഴികൾ രേഖപ്പെടുത്തിയ ശേഷം രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. നിലവിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ സാധ്യത കുറവാണ്.
