കൊച്ചി: ഗുരുതര രോഗബാധ നേരിടുന്ന നാല് വയസുകാരനെ ലക്ഷദ്വീപിൽ നിന്നു എയര്‍ലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് അറിയിച്ച ശേഷം, അര്‍ധരാത്രി 12.30-ന് ലക്ഷദ്വീപ് അധികൃതർ ദക്ഷിണ നാവികസേനയെ അറിയിച്ചു.Navy airlifts four-year-old boy from Lakshadweep
തുടർന്ന്, 1.20-ന് ഐഎന്‍എസ് ഗരുഡിൽ നിന്നും ഡോണിയര്‍ വിമാനം രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്ത് ബുധനാഴ്ച രാവിലെ 5.45-ന് കൊച്ചിയിലെത്തിച്ചു. നിലവിൽ കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
