കൊച്ചി: എറണാകുളം കളമശ്ശേരിയിൽ നടന്ന കത്തിക്കുത്തിൽ യുവാവ് മരിച്ചു. മരിച്ചത് ഞാറക്കൽ സ്വദേശി വിവേക് (25) ആണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.25-year-old man killed in Kalamassery, one of the accused in custody
ബുധനാഴ്ച വൈകുന്നേരം രണ്ട് പേർ വിവേകിന്റെ വീട്ടിലെത്തി പണമിടപാടുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. രാത്രി പതിനൊന്നരയോടെ അവർ വീണ്ടും എത്തി വിവേകിനെ പുറത്തേക്ക് വിളിച്ചിറക്കുകയും തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഒരാൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിവേകിന്റെ നെഞ്ചിൽ ആഴത്തിൽ കുത്തുകയായിരുന്നു.
കുത്തേറ്റ് ഗുരുതരാവസ്ഥയായ വിവേകിനെ രക്ഷിതാക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
