കണ്ണൂർ: ഡ്യൂട്ടിക്കിടെ ഉറങ്ങിയതായി കണ്ടെത്തിയ മൂന്ന് സിപിഒമാരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റി. കെ. പ്രശാന്ത്, വി.സി. മുസമ്മിൽ, വി. നിധിൻ എന്നിവരാണ് നടപടി നേരിട്ടത്. ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ ഇവർ ഉറങ്ങിയതായി പരിശോധനയിൽ വ്യക്തമായി.Three CPOs who slept at Payyannur station transferred
ഈ മാസം 17-ന് തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രൻ അർധരാത്രിയിൽ സ്റ്റേഷനിൽ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തായത്. കണ്ണൂർ റൂറൽ എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആകെ ഏഴ് സ്റ്റേഷനുകളിലൂടെയായിരുന്നു പരിശോധന നടന്നത്. പയ്യന്നൂർ സ്റ്റേഷനിലെത്തിയപ്പോൾ മൂവരും കിടന്നുറങ്ങുന്നതായി കണ്ടെത്തിയതോടെ സമീപ സ്റ്റേഷനുകളിലേക്ക് ഇവരെ സ്ഥലംമാറ്റി.
