കൊച്ചി: എറണാകുളം വെലോസിറ്റി ബാറിൽ നടന്ന തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പുതിയ വഴിത്തിരിവ്. കേസിനോട് ബന്ധപ്പെട്ട് പ്രശസ്ത ദക്ഷിണേന്ത്യൻ നടി ലക്ഷ്മി മേനോനോട് പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു.IT employee kidnapped and beaten up in a case; Actress Lakshmi Menon, who was in the car, is absconding
ബാറിൽ ഉണ്ടായ തർക്കമാണ് സംഭവത്തിന്റെ തുടക്കം. തുടർന്ന്, എറണാകുളം നോർത്ത് പാലത്തിനരികിൽ സദർലാൻഡ് ഐടി ജീവനക്കാരനായ യുവാവിനെ കാറിൽ കയറ്റി മർദിക്കുകയായിരുന്നു. മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരാണ് ഈ കേസിൽ പ്രതികളായി റിമാൻഡിലായത്. ഇവർക്കൊപ്പം കാറിൽ നടിയും ഉണ്ടായിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
തമിഴിലും മലയാളത്തിലും നിരവധി പ്രമുഖരോടൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോന്റെ പങ്ക് എന്താണെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.
