തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാർക്ക് ലഭിക്കുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന ശുപാർശ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ഓണറേറിയം 10,000 രൂപയായി ഉയർത്തുകയും വിരമിക്കൽ ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്നുമാണ് നിർദ്ദേശം. സമിതി റിപ്പോർട്ട് ഇന്നലെ സർക്കാരിന് സമർപ്പിച്ചു.Recommendation for increase in honorarium for ASHAs
സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശമാരുടെ സമരം ഇന്ന് 200-ആം ദിവസത്തിലേക്കാണ് കടന്നത്. സമരത്തിന്റെ 53-ാം ദിവസം തന്നെ കുറഞ്ഞത് 3,000 രൂപയെങ്കിലും ഓണറേറിയം കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കേരള ആശ ഹെൽത്ത് വർക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മിനി ഓർമ്മപ്പെടുത്തി. 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ പതിനായിരം രൂപയ്ക്ക് മുകളിലുള്ള വർധനവിന് ശുപാർശ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും സമരം അവസാനിപ്പിക്കുക സർക്കാർ ഉറപ്പായ തീരുമാനം പ്രഖ്യാപിച്ച ശേഷമാവും എന്നും അവര് വ്യക്തമാക്കി.
