പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിൽ ഉണ്ടായ ദാരുണ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഇവരിൽ ഒരാളായ പത്തനംതിട്ട ചിറ്റൂർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അജ്സൽ അജി (അജീബ് – സലീന ദമ്പതികളുടെ ഏകമകൻ) മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തി.Student dies after being swept away in a river in Pathanamthitta
അപകടം പത്തനംതിട്ട കല്ലറകടവിലാണ് ഉണ്ടായത്. രണ്ടാമത്തെ വിദ്യാർത്ഥിയെ കണ്ടെത്താൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.
