മൂവാറ്റുപുഴ: ട്രാഫിക് പെറ്റി കേസുകളിൽ പിഴ തട്ടിപ്പ് നടത്തിയ വനിതാ സിപിഒ ശാന്തി കൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ റൈറ്ററായി ജോലി ചെയ്തിരുന്ന അവർക്കെതിരെ നാല് വർഷത്തിനിടെ 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് കേസെടുത്തിരുന്നു. വകുപ്പ് തല നടപടിയായി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.Female CPO who was absconding in Muvattupuzha taken into custody
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്നാണ് പൊലീസ് ശാന്തി കൃഷ്ണനെ അറസ്റ്റ് ചെയ്തത്.
ഡിഐജി ഓഫീസിൽ നിന്നുള്ള പതിവ് ഓഡിറ്റിനിടയിലാണ് തട്ടിപ്പ് വെളിവായത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ, പിഴ തുക കുറച്ച് രേഖപ്പെടുത്തി ശേഷിച്ച തുക കൈക്കലാക്കുന്നതായിരുന്നു തട്ടിപ്പ്. ശാന്തി കൃഷ്ണ സ്ഥലംമാറ്റം കഴിഞ്ഞ് നടത്തിയ ഓഡിറ്റിലാണ് അനധികൃത ഇടപാടുകൾ പുറത്ത് വന്നത്.
