തിരുവനന്തപുരം: ആര്യനാട് യുഡിഎഫ് പഞ്ചായത്ത് അംഗം ശ്രീജ എസ് (കോട്ടയ്ക്കകം വാർഡ്) മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണു പ്രാഥമിക നിഗമനം.Aryanad UDF panchayat member found dead
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ നിന്ന് ഏകദേശം 80 ലക്ഷം രൂപ വാങ്ങിയെന്നാരോപിച്ച് എൽഡിഎഫ് മുമ്പ് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് യുഡിഎഫ് ആരോപിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
