തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നു. കോണ്‍ഗ്രസ് എംപി ടി.എന്‍ പ്രതാപന് നല്കിയ പരാതിയിലാണ് നടപടി.Vote rigging in Thrissur: Statement of Suresh Gopi’s brother to be taken
അന്വേഷണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസ്. ഓഗസ്റ്റ് 12-നാണ് ടി.എന്‍ പ്രതാപന് പരാതി നല്‍കിയത്. ഇതിനിടെ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
വ്യാജ രേഖകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി വോട്ട് ചേര്‍ത്തുവെന്നാണ് ടി.എന്‍ പ്രതാപന്റെ ആരോപണം. സുഭാഷ് ഗോപി ഉള്‍പ്പെടെ മൂക്കാട്ടുകരയില്‍ 11 വ്യാജ വോട്ടുകള്‍ ചേര്ക്കപ്പെട്ടുവെന്നാണു പരാതിയുടെ ഉള്ളടക്കം.
