തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ റോഡിൽ വാക്കേറ്റം നടന്നു. വാഹനം വളയ്ക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് സംഘര്‍ഷത്തിന് കാരണമായത്.Suresh Gopi’s son and Congress leader have an argument on the road
നാലാഞ്ചിറ സ്വദേശിയും കോൺഗ്രസ് നേതാവുമായ അഡ്വ. ഡി.വി. വിനോദ് കൃഷ്ണയാണ് സംഭവത്തിൽ പങ്കെടുത്തത്. കഴിഞ്ഞ രാത്രി സംഭവത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
വിനോദ് കൃഷ്ണ നൽകിയ പരാതിയിൽ, സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
