കോഴിക്കോട്: സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന് കോഴിക്കോട് തുടക്കം കുറിച്ചു. ട്രാൻസ് കമ്മ്യൂണിറ്റിയെ കേന്ദ്രത്തിൽ വെച്ച് പ്രത്യേക ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു.Transgender art festival begins in Kozhikode
IRO TRAFFE എന്ന പേരിൽ നടത്തുന്ന ഫിലിം ഫെസ്റ്റിവലാണ് കലോത്സവത്തിന്റെ ഉദ്ഘാടനം ചെയ്തത്. ട്രാൻസ് വ്യക്തികളുമായി ബന്ധപ്പെട്ട 10 സിനിമകളുടെ പ്രദർശനം കൈരളി ശ്രീ തിയേറ്ററിൽ നടന്നു. ചടങ്ങ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായ ട്രാൻസ് വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കലാസാംസ്കാരിക രംഗങ്ങളിൽ ട്രാൻസ് സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലാണ് കലോത്സവത്തിന്റെ മുഖ്യലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കലോത്സവത്തിൽ പങ്കെടുക്കുന്നു. മൂന്ന് ദിവസത്തേക്ക് നീണ്ടു നിൽക്കുന്ന ഈ കലോത്സവം നാളെ സമാപിക്കും.
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ട്രാൻസ് ജെൻഡർ കാറ്റഗറിയിൽ മികച്ച അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹയും കലോത്സവത്തിൽ പങ്കെടുത്തു. നേഹയെക്കുറിച്ച് ഈ വർഷത്തെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലും പഠിക്കാനുണ്ട്.
