കണ്ണൂർ: പ്രാപ്പോയിലെ മുളപ്രയിൽ കിണറ്റിനുള്ളിൽ നിന്ന് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജു ആണ് മരിച്ചത്.Body of middle-aged man found in well in Kannur
രാവിലെ മുതൽ കാണാതായതിനാൽ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വിവരം അറിഞ്ഞ് ചെറുപുഴ പൊലീസ്, ഫയർഫോഴ്സ് സംഘം എന്നിവരും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തു.
