തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപവും ലക്ഷദീപത്തിന്റെയും വിളംബരപത്രിക സ്വീകരണചടങ്ങ് നടന്നു. രാവിലെ 7.30നും 8.30നും ഇടയിലായ മുഹൂർത്തത്തിൽ കിഴക്കേഗോപുരനടയിലാണ് ചടങ്ങ് നടന്നത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ വിളംബരപത്രിക പ്രശസ്ത നടൻ മോഹൻലാലിന് കൈമാറി.Padmanabhaswamy Temple Proclamation Paper to Mohanlal
തിരുവനന്തപുരത്ത് ജനിച്ച് വളർന്ന ഒരാളായി പത്മനാഭസ്വാമി ക്ഷേത്രം എനിക്ക് എന്നും അഭിമാനവും ആത്മബന്ധവുമാണ്. ഇങ്ങനെയൊരു മഹത്തായ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വിളംബരദൗത്യം ഏറ്റെടുക്കാൻ യോജിച്ചവനാണോ എന്ന് അറിയില്ലെങ്കിലും, അത് പത്മനാഭസ്വാമിയുടെ അനുഗ്രഹമായി ഞാൻ കരുതുന്നു. ലക്ഷദീപം അകം തെളിയുന്ന കാഴ്ച അതുല്യമാണ്” — എന്നു മോഹൻലാൽ പ്രതികരിച്ചു.
