തിരുവനന്തപുരം: കത്ത് ചോർച്ചാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. രാജേഷ് കൃഷ്ണക്കെതിരെ ഷെർഷാദ് സംസ്ഥാന നേതൃത്വം സമീപിച്ചിരുന്നു. പരാതി ഗൗരവമുള്ളതാണെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ഷെർഷാദിനെതിരെ എം.വി. ഗോവിന്ദൻ നിയമ നടപടികൾ ആരംഭിച്ചതും സിപിഎം പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എം.വി. ഗോവിന്ദൻ ഈ കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.CPM state secretariat meeting today
