കോഴിക്കോട് : പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ ഗുരുതര ആരോപണവുമായി രംഗത്ത്. രാഹുലിന്റെ ഇരയായ കോൺഗ്രസ് പ്രവർത്തക ഉൾപ്പെടെയുള്ള സ്ത്രീകളെ തനിക്കറിയാമെന്നും അവൾ വ്യക്തമാക്കി.Honey Bhaskar makes serious allegations against Rahul Mangkootatil
പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നാൽ ഷാഫി അത് മൂടിവെച്ചെന്നും ഹണി ആരോപിച്ചു. രാഹുൽ തന്നോട് മോശമായി ചാറ്റ് ചെയ്തിട്ടില്ല. എന്നാൽ മറ്റുള്ളവരോട് തന്നെ കുറിച്ച് മോശം പരാമർശം നടത്തിയതായി അറിഞ്ഞു
ധൈര്യമുണ്ടെങ്കിൽ രാഹുലിന് തനിക്കെതിരെ മാനനഷ്ടകേസ് നൽകാമെന്നും ഹണി ഭാസ്ക്കർ വെല്ലുവിളിച്ചു. കൂടാതെ, കൂടുതൽ സ്ത്രീകൾ ഇരകളാകാതിരിക്കാൻ ഈ കാര്യങ്ങൾ തുറന്ന് പറയുന്നതായും അവൾ അറിയിച്ചു.
