ലാസി എന്റർടൈസ്മെന്റിന്റെ ബാനറിൽ വി എം ലത്തീഫ് നിർമ്മിച്ച് സാദിഖ് സുധീഷ് തിരക്കഥ സംഭാഷണം എഴുതി സാദിഖ് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന അപർണ ഐപിഎസ് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ക്യാമറ ക്രിസ്റ്റി ജോർജ് സംഗീതം തേജ് മെർവിൻ . കേരള പോലീസിലെ പെൺകരുത്തായ അപർണ ലവകുമാർ സിനിമാതാരങ്ങളായ നവ്യ നായർ , സന്തോഷ് കീഴാറ്റൂർ വിനോദ് കോവൂർ, സംവിധായകൻ ഒമർ ലുലു എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പങ്കുവെച്ചു. സമൂഹമാധ്യമങ്ങളിൽ വൻ സ്വീകരണമാണ് ചിത്രത്തിൻ്റെ ട്രെയിലറിന് ലഭിച്ചത്. അപർണ ഐപിഎസ് ടൈറ്റിൽ ക്യാരക്ടർ ചെയ്തിരിക്കുന്നത് പ്രിയംവദ കൃഷ്ണ. നരിവേട്ട , വരാനിരിക്കുന്ന പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ എന്നിവയാണ് പ്രിയംവദയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ
ചിത്രം വിതരണം ചെയ്യുന്നത് സേഫ് ഗാർഡ് എന്റർടൈമെന്റ്സ് ആണ്.
