ഇടുക്കി: മകന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അച്ഛൻ മരിച്ചു. രാജാക്കാട് ആത്മാവൂർ സ്വദേശിയായ വെട്ടിക്കുളം വീട്ടിൽ മധു (56)യാണ് മരണപ്പെട്ടത്. ഏകദേശം ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.Father dies after being beaten by son in Idukki
ആഗസ്റ്റ് 14നാണ് മകൻ സുധീഷ് മദ്യപിച്ച് വീട്ടിലെത്തി സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് അച്ഛനെ മർദ്ദിച്ചത്. സംഭവത്തിൽ മധുവിന് തലയിൽ ഗുരുതര പരിക്കേൽക്കുകയായിരുന്നു. മുൻപ് പലപ്പോഴും സുധീഷ് അച്ഛനെയും അമ്മയെയും മർദിച്ചിട്ടുണ്ടെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
