കോഴിക്കോട് നാദാപുരത്ത് പരിശോധനയ്ക്കെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു ആയുർവേദ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം നാദാപുരം ഇഹാബ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. മാഹി സ്വദേശിയായ ഡോക്ടർ ശ്രാവൺ ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.Doctor arrested for raping student in Nadapuram
