തിരുവനന്തപുരം: സർവീസ് ചട്ടങ്ങൾ പാലിക്കണമെന്നും, സാമൂഹ്യ മാധ്യമങ്ങളിലൂടെയോ മാധ്യമങ്ങളിലൂടെയോ പരസ്യമായി പ്രതികരിക്കരുതെന്നും മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിമാർക്ക് പ്രിൻസിപ്പൽ നിർദേശം നൽകി. ചട്ടലംഘനം ഉണ്ടാകുന്നുവെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകി. വകുപ്പ് മേധാവിമാരുടെ യോഗത്തിലാണ് നിർദേശങ്ങൾ പ്രഖ്യാപിച്ചത്.Social media ban for medical college heads
ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻ ദാസിന് കഴിഞ്ഞ ദിവസം മെമ്മോ നൽകിയിരുന്നു. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നായിരുന്നു നിർദേശം. മെമ്മോ ലഭിച്ചതിന് പിന്നാലെ ഡോ. മോഹൻ ദാസ് ക്ഷമാപണം നടത്തി, ഇനി സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിക്കില്ലെന്നും എഴുതി നൽകി. കെ-സോട്ടോ പരാജയമാണെന്നായിരുന്നു ഡോക്ടറുടെ മുൻപ് നടത്തിയ കുറിപ്പ്.
