കൊച്ചി: അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടയിൽ ഒരു വലുത് ട്രാൻഫോർമർ ട്രെയിലറിൽ നിന്ന് റോഡിലേക്ക് വീണു. സംഭവം കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിലാണ്. ഇൻഫോപാർക്ക് ഗേറ്റിന് മുന്നിലെ റോഡിന്റെ മധ്യഭാഗത്തിലാണ് ട്രാൻസ്ഫോർമർ വീണത്. ഇതോടെ തിരക്കുള്ള സീപോർട്ട്-എയർപോർട്ട് റോഡിൽ ഗതാഗതം സ്തംഭിച്ചു.Transformer falls on road in Kochi, causing traffic disruption
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.ബ്രഹ്മപുരത്തുനിന്ന് കളമശ്ശേരിയിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ഫോർമർ റോഡിന്റെ മധ്യഭാഗത്ത് വീണതിനാൽ തന്നെ ഇത് നീക്കം ചെയ്യാതെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകുക പ്രയാസമാണ്.
