തിരുവനന്തപുരം: രാജ്യത്തെ ഓരോ പൗരനും രണ്ട് വർഷത്തെ നിർബന്ധിത പട്ടാള പരിശീലനം നൽകണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ അഭിപ്രായപ്പെട്ടു. അച്ചടക്കവും ഉത്തരവാദിത്തബോധവും വളർത്തുന്നതിനായി ഇത്തരത്തിലുള്ള സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങളിൽ ഇതിനകം തന്നെ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ഇന്ത്യയിലും അതിന് ആവശ്യകത ഉണ്ടെന്നും ഗവർണർ വ്യക്തമാക്കി. പാങ്ങോട് മിലിറ്ററി ക്യാമ്പിൽ വിരമിച്ച സൈനികർക്ക് വേണ്ടി നടത്തിയ അനുമോദനച്ചടങ്ങിലായിരുന്നു ഗവർണറുടെ പ്രതികരണം.Two years of compulsory military training should be provided: Governor
