
തൃശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ ശക്തമായ മിന്നൽ ചുഴലി. ചൊവ്വന്നൂർ, കല്ലഴി മേഖലകളിലാണ് രാവിലെ 9.30ഓടെ ചുഴലി താണ്ടിയത്. ചുഴലിക്കിടെ ഓടിക്കൊണ്ടിരുന്ന ഒരു ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണെങ്കിലും, ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പന്തല്ലൂരിൽ മാത്രം 10 ഇലക്ട്രിക് പോസ്റ്റുകളും ഒരു ട്രാൻസ്ഫോർമറും തകർന്നു വീണു. കൂടാതെ, നിരവധി വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് നാശനഷ്ടവും ഉണ്ടായി.Lightning storm in Kunnamkulam, Thrissur