
കെപിസിസി – ഡിസിസി പുനഃസംഘടന സംബന്ധിച്ച പട്ടികയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ ദില്ലി യാത്ര വീണ്ടും വൈകാൻ സാധ്യതയാണെന്ന് സൂചന. ഇലക്ഷൻ വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികൾക്ക് ശേഷമേ ദില്ലി യാത്ര നടക്കൂ. ഇന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ കേരളത്തിലെ സമരപരിപാടികളിൽ പങ്കെടുക്കുകയാണ്. കേരളത്തിലെ ചര്‍ച്ചകൾ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത ആഴ്ച സണ്ണി ജോസഫ് ദില്ലിയിൽ എത്തുമെന്ന് കരുതുന്നു.KPCC-DCC reorganization likely to be delayed again
ഡിസിസി അധ്യക്ഷന്മാരെ കുറിച്ച് പല ജില്ലകളിലും തർക്കങ്ങൾ നിലനിൽക്കുന്നു. തർക്കമുന്നയിച്ച നേതാക്കളുമായി നേരിട്ടും പരോക്ഷമായി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നെങ്കിലും പല ജില്ലകളിലും പ്രശ്നം ഇപ്പോഴും പരിഹരിച്ചിട്ടില്ല. കെപിസിസി ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും സംബന്ധിച്ചും സമാനമായ ആശയക്കുഴപ്പം നിലനിൽക്കുന്നു. സമവായ ചര്‍ച്ചകളിൽ പലരെയും നിലനിര്‍ത്താനുള്ള സാധ്യതയുണ്ട്. നിലവിലെ നേതാക്കൾ നടത്തിയ ചര്‍ച്ചകൾ അടിസ്ഥാനമാക്കി ആറിലധികം ഡി.സി.സി. അധ്യക്ഷന്മാർ പദവിയിൽ തുടരുമെന്നാണ് സൂചന.