
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ വിഷയത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി. കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനായി സെപ്റ്റംബർ 10 വരെ സമയം അനുവദിച്ചു.Loan waiver for disaster victims; High Court gives last chance to Center
കേസ് പരിഗണിക്കുന്നതിനിടെ തീരുമാനം ഇപ്പോഴും ആയിട്ടില്ലെന്നും, കുറച്ച് സമയം കൂടി ആവശ്യമായെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. ഇതിനെ തുടർന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ അടങ്ങുന്ന ബെഞ്ച് അധികസമയം അനുവദിച്ചു. സെപ്റ്റംബർ 10-ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ തീരുമാനമറിയിക്കണമെന്നുമാണ് ഉത്തരവ്.
വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ ആദ്യമായി കോടതി നിർദേശം നൽകിയിരുന്നത് ഈ വർഷം ജനുവരി 31-നാണ്. തുടക്കം മുതൽ തന്നെ “വായ്പ എഴുതിത്തള്ളൽ സാധ്യമല്ല, പക്ഷേ മൊറട്ടോറിയം പ്രഖ്യാപിക്കാം” എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. എന്നാൽ, വായ്പ എഴുതിത്തള്ളൽ പരിഗണിക്കണമെന്ന് കോടതി വീണ്ടും ചൂണ്ടിക്കാട്ടി. ഇത് തീരുമാനിക്കുക കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരപരിധിയിലാണെന്നും കോടതി വ്യക്തമാക്കി. അതോറിറ്റിയല്ല, സർക്കാർ തന്നെയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു.