
കോട്ടയം: ഭാര്യയുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് വീടുവിട്ട ഭർത്താവിനെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ഐരാറ്റുനട സ്വദേശിയായ ഡി. റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടനത്തിൽ വയർ തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് തോട്ട് കെട്ടി തീകൊളുത്തിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.Husband dies after fighting with wife, ties garden stake to body
കിണർ നിർമ്മാണ ജോലിക്കാരനായ റജി, ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. നീണ്ടൂരിലെ ഇളയ മകന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത് വൈകിയാണ് അദ്ദേഹം വീട്ടിലെത്തിയത്. തുടർന്ന് റജിയുടെയും ഭാര്യ വിജയമ്മയുടെയും ഇടയിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ റജി വീടുവിട്ട് പുറത്തേക്കുപോയി.
വീടിന്റെ പിന്നിലെ പുരയിടത്തിൽ വൻ സ്ഫോടനശബ്ദം കേട്ട് ബന്ധുക്കൾ എത്തുമ്പോഴാണ് വയർ തകർന്ന നിലയിൽ റജിയുടെ മൃതദേഹം കണ്ടത്. വിവരം മണർകാട് പൊലീസിൽ അറിയിച്ച ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സുജിത്ത്, സൗമ്യ.