
തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച് തൃശൂരിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പൂങ്കുന്നം ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റ്സിലെ ‘നാല് സി’ എന്ന ഫ്ലാറ്റിൽ ക്രമക്കേടിലൂടെ ഒമ്പത് പേരുടെ വോട്ടുകൾ ചേർത്തതായി കണ്ടെത്തി. ഇവരുടെ തിരിച്ചറിയൽ വ്യക്തമല്ലെന്ന്, ഫ്ലാറ്റിൽ താമസിക്കുന്ന പ്രസന്ന അശോകൻ വ്യക്തമാക്കി.Voter list irregularities in Thrissur; 9 fake votes in flat
വീട് സ്വന്തമായി തനിക്കു മാത്രമേ വോട്ട് ഉണ്ടായിരുന്നുള്ളൂവെന്നും, മറ്റ് പേരുകൾ എങ്ങനെ ചേർത്തുവെന്ന് അറിയില്ലെന്നും പ്രസന്ന പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളവോട്ട് സംബന്ധിച്ച് പരാതി നൽകിയിരുന്നുവെന്നും അവര്‍ ഓര്‍മിപ്പിച്ചു.
ഇല്ലാത്ത ആളുകളുടെ വോട്ടുകൾ പട്ടികയിൽ കൂട്ടിച്ചേർത്തെന്ന ആരോപണത്തിൽ പ്രസന്നയ്ക്ക് അയൽവാസികളും പിന്തുണ നൽകി. വർഷങ്ങളായി ക്യാപ്പിറ്റൽ വില്ലേജിൽ താമസിക്കുന്ന രഘു, പട്ടികയിലെ പല പേരുകളെയും ഒരിക്കലും കണ്ടിട്ടില്ലെന്നും, മുമ്പ് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
കോൺഗ്രസ് നേതാക്കളും, ഇത്തരം ക്രമക്കേടുകളിൽ നടപടിയില്ലായ്മ ഗുരുതരമാണെന്ന് ആരോപിച്ചു.