
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകരണ ക്ഷാമം പുറത്തുകൊണ്ടുവന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയെടുക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക് ആരോഗ്യ മന്ത്രി നൽകിയ ഉറപ്പോടെയാണ് ഈ തീരുമാനം. ഇതോടെ, ഡോ. ഹാരിസിനെതിരെ നടന്നുവരുന്ന അന്വേഷണം അവസാനിപ്പിക്കാൻ വഴിയൊരുങ്ങി.Medical college equipment controversy: No action against Dr. Harris
ആശുപത്രിയിൽ നിന്ന് ഉപകരണം കാണാതായ സംഭവത്തിലും, ഹാരിസ് ചിറക്കലിന്റെ മുറിയിൽ അസാധാരണമായി പെട്ടി കണ്ടതിലും, സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ടും ഇനി അന്വേഷണം നടക്കില്ലെന്നാണ് വിവരം. ഉപകരണം കാണാതായ സംഭവത്തിന് പ്രസക്തിയില്ലെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ നിലപാട്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ലഭ്യമായ സൗകര്യങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.