
കൊല്ലം: സംസ്ഥാനത്തെ തെരുവ് നായകൾക്ക് കൂട്ട വാക്സിനേഷനും പൊതുജനങ്ങൾക്ക് അവബോധ പ്രവർത്തനങ്ങളും നടത്തുന്നതിനായി ‘കാവ’ എന്ന സംഘടനയ്ക്ക് അനുമതി ലഭിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് തെരുവ് നായ ഭീഷണിക്കെതിരെ പ്രവർത്തിക്കാൻ തദ്ദേശ സ്വയംഭരണവകുപ്പാണ് അനുമതി നൽകിയിരിക്കുന്നത്.Permission granted to ‘Kava’ to combat the threat of stray dogs
സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് സംസ്ഥാനവ്യാപകമായി ഈ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ‘കാവ’ അനുമതി അഭ്യർത്ഥിച്ചിരുന്നു. നിബന്ധനകൾ പാലിച്ചായിരിക്കും പദ്ധതി മുന്നോട്ട് പോകുക. നിലവിൽ, പ്രശ്നം നിയന്ത്രിക്കാൻ സംസ്ഥാനത്ത് എബിസി പദ്ധതി (Animal Birth Control)യും പേവിഷ പ്രതിരോധ വാക്സിനേഷനും നടപ്പിലാക്കിയിട്ടുണ്ടെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.