
കൊല്ലം: മയക്കുമരുന്ന് കേസിൽ പിടിയിലായ ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയേയും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച ഭാര്യയേയും പോലീസ് പിടികൂടി.Drug suspect who escaped from station arrested
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ കരുതൽ തടങ്കലിലാക്കാനായി കസ്റ്റഡിയിലാക്കിയ അജു മൻസൂർ (26)ആണ് പോലീസ് സ്റ്റേഷനിൽ നിന്ന് മുങ്ങിയത്.
പ്രതിയെ വരവേൽക്കാൻ സ്കൂട്ടറുമായി സ്റ്റേഷൻ മുമ്പിൽ കാത്തുനിന്നിരുന്ന ഭാര്യ ബിൻഷയോടൊപ്പം, പോലീസിന്റെ ശ്രദ്ധ മാറിയ സമയത്ത് പ്രതി സ്റ്റേഷനിൽ നിന്ന് പുറത്ത് കടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും, അന്വേഷണം ശക്തമാക്കുകയും ചെയ്തു. തുടർന്ന്, ഇരുവരെയും തമിഴ്നാട് ധർമ്മപുരിക്ക് സമീപം തോപ്പൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ എന്‍ഡിപിഎസ് (പിറ്റ് എന്‍ഡിപിഎസ്) നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിറ്റിന്റെ ഫോമുകളില്‍ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെയാണ് ഇയാൾ പോലീസിനെ വെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് കടന്നുകളഞ്ഞത്.
അറസ്റ്റിനിടെ പിറ്റ് അപേക്ഷയുടെ ഔദ്യോഗിക രേഖകളിൽ ഒപ്പിടിപ്പിക്കുന്ന സമയത്ത് ഉണ്ടായിരുന്ന ഇളവാണ് പ്രതിക്ക് രക്ഷപ്പെടാനാകാൻ വഴിവച്ചത്.
രാത്രിയിലുടനീളം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികളെയെല്ലാം പോലീസ് പിടികൂടിയത്.