
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ സജീവമാകുന്നു. നിലവറ തുറക്കുന്നതിന്റെയും തുടര്‍നടപടികളുടെയും പശ്ചാത്തലത്തിൽ തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് ഇപ്പോള്‍ തീരുമാനം.Discussions resume regarding the opening of the B vault at the Padmanabha Swamy temple
വ്യാഴാഴ്ച ചേർന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശ സമിതിയും തമ്മിലുള്ള സംയുക്ത യോഗത്തിലാണ് ഈ വിഷയം വീണ്ടും ഉന്നയിക്കപ്പെട്ടത്. ചർച്ചക്ക് തുടക്കം കുറിച്ചതാണ് സംസ്ഥാന സർക്കാർ പ്രതിനിധി. എന്നാല്‍ തന്ത്രി സഭയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
‘ബി’ നിലവറയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ക്ഷേത്രഭരണ സമിതിയാണെന്നു നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.