
നിലമ്പൂര്‍: നിലമ്പൂരിൽ പന്നിയുടെ ആക്രമണത്തില്‍ കോളേജ് അധ്യാപകന് പരുക്കേറ്റു. മലപ്പുറം നിലമ്പൂര്‍ അമല്‍ കോളേജ് മുനീര്‍ അഗ്രഗാമിയെന്ന അധ്യാപകനാണ് പരിക്കേറ്റത്.College teacher injured in pig attack
രാവിലെ 7.10ഓടെയാണ് സംഭവം. മൈലാടി ഗവ. യു.പി സ്കൂളിന് സമീപം വഴിയിലൂടെ, കുഞ്ഞിനെ മദ്റസയില്‍ വിട്ട് മടങ്ങുകയായിരുന്നു മുനീര്‍. അപ്പോഴാണ് അപ്രതീക്ഷിതമായി പന്നി മുന്നോട്ട് തിരിഞ്ഞ് ആക്രമിച്ചത്.
ആക്രമണത്തില്‍ മുനീറിന്റെ കാലിന്റെ തുടക്കാണ് സാരമായി പരിക്ക് പറ്റിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മുനീറിന്റെ കയ്യിലുണ്ടായിരുന്ന രണ്ടുവയസുകാരന് അപ്രതീക്ഷിതമായി തെറിച്ച് വീണെങ്കിലും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.