
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 12 വരെ പുതിയ പേര് ചേർക്കാനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ നടത്താനും ഇനി അവസരമുണ്ട് എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.Voter list update: Deadline extended to August 12
ഇതാദ്യമായി നിശ്ചയിച്ച സമയപരിധി ഓഗസ്റ്റ് 8 ആയിരുന്നുവെങ്കിലും, കൂടുതൽ വോട്ടർമാർക്ക് അവസരം നൽകുന്നതിനായി അതിൽ വിട്ടുവീഴ്ച വരുത്തിയാണ് കാലാവധി നീട്ടിയതെന്ന് കമ്മീഷൻ വ്യക്തമാക്കി. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഈ വർഷം അവസാനത്തോടെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർപട്ടികയുടെ പുതുക്കൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത്യന്തം ഗൗരവത്തോടെ കാണുന്നുണ്ട്.