
കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര പനവേലിൽ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ബസ് കാത്തുനിൽക്കുകയായിരുന്നു പനവേലി സ്വദേശിനികളായ സോണിയ (42), ശ്രീക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.Car accident in Panaveli: Two young women meet tragic end
സോണിയ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശ്രീക്കുട്ടി ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. അപകടം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സംഭവിച്ചു.
വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. യുവതികളെ ഇടിച്ചതിന് ശേഷം വാൻ മുന്നോട്ട് പോകുമ്പോൾ സമീപത്തെ ഓട്ടോറിക്ഷയിലേയും ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജയൻ എന്നയാൾക്ക് പരുക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച സോണിയ ഒരു ആശുപത്രിയിലെ നഴ്സായിരുന്നു. ജോലി സ്ഥലത്തേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ പോലീസ് പിടികൂടി.