
കോഴിക്കോട്: ബിരിയാണി ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഹോട്ടലുടമ മര്‍ദനമേറ്റു എന്ന സംഭവത്തിൽ പരാതി. ചേളന്നൂരിലെ ഒരു ഹോട്ടലിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹോട്ടല്‍ ഉടമ കൊടുംതാളി മീത്തല്‍ രമേശനെയാണ് മര്‍ദനമേറ്റത്.Complaint of assault on hotel owner in Kozhikode
ബിരിയാണി ഇല്ലെന്ന കാര്യം പറഞ്ഞതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തുടർന്ന് ഒരാൾ ഹെല്‍മെറ്റ് ഉപയോഗിച്ച് രമേശനെ മര്‍ദിച്ചെന്നാണ് പരാതി. തലക്ക് പരിക്കേറ്റ രമേശന് ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കക്കൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.