
തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ഉടമസ്ഥതവഹിക്കുന്ന ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിൽ നിന്ന് ക്യൂആർ കോഡ് ഉപയോഗിച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാമത്തെ പ്രതിയും കീഴടങ്ങി. സ്ഥാപനത്തിലെ മുൻ ജീവനക്കാരിയുമായ ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് കീഴടങ്ങിയത് .Third accused in Diya’s establishment surrenders
ഈ കേസിൽ നേരത്തെ, ദിയയുടെ സ്ഥാപനത്തിലെ മറ്റു രണ്ടു ജീവനക്കാരായ വിനീതയും രാധാകുമാരിയും ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയിരുന്നു. ഇവരെ സ്ഥാപനത്തിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെ ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
ഇപ്പോൾ വരെ 40 ലക്ഷം രൂപയുടെ തട്ടിപ്പ് വ്യക്തമായതായി പൊലീസ് വ്യക്തമാക്കി. തട്ടിപ്പിലേർപ്പെട്ട മൂന്ന് പ്രതികളും തുക പങ്കുവെച്ച് സ്വർണ്ണം വാങ്ങാനാണ് ഉപയോഗിച്ചതെന്നാണ് മൊഴി. തട്ടിപ്പ് പണത്തിൽ വാങ്ങിയ സ്വർണവും, രാധാകുമാരി ഉപയോഗിച്ചിരുന്ന സ്കൂട്ടറും കണ്ടെത്തിയതായും ഇവ കസ്റ്റഡിയിലെടുത്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു.
ദിയയുടെ വിവാഹത്തിനു ശേഷം കടയുടെ കാര്യങ്ങൾ മുൻ ജീവനക്കാരികളാണ് നോക്കി കൊണ്ടിരുന്നെന്ന് കേസ് വിവരങ്ങൾ വ്യക്തമാക്കുന്നു. ഈ സമയത്താണ്, സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും ജീവനക്കാരി തട്ടിപ്പ് നടന്നത്. ഉപഭോക്താക്കളുടെ പണം സ്ഥാപനത്തിന്റേതായി സ്വീകരിക്കേണ്ടതിനിടയിൽ ജീവനക്കാരിയുടെ വ്യക്തിഗത ക്യൂആർ കോഡ് ഉപയോഗിച്ച് തുക തട്ടിയെടുത്തതാണെന്നാണ് ആരോപണം.
മുൻ ജീവനക്കാരുടെ ബാങ്ക് രേഖകളിൽ നിന്നുള്ള തെളിവുകൾ ഇവർ പ്രതികളാണെന്ന് ഉറപ്പാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു.