
ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടലില്‍ 70 പേരുടെ ജീവനെടുത്ത ദുരന്തത്തിന് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു. വയനാട് ദുരന്തത്തിന് മുന്‍പ് ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലായിരുന്നു 2020ല്‍ പെട്ടിമുടിയിലേത്. അതിജീവനത്തിന്റെ ബാക്കിപത്രവുമായി ഇന്നും പെട്ടിമുടിയിലെ തോട്ടംതൊഴിലാളി കുടുംബങ്ങള്‍ മുന്നേറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം വരെ ഇപ്പോഴും പലരിലേക്കും എത്തിച്ചേരാത്ത അവസ്ഥയിലാണ്.Five years since the Pettimudi disaster
ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്ക് പുറത്തുള്ള മലനിരകളില്‍ അര്‍ദ്ധരാത്രി പത്തരയോടെയാണ് പെട്ടിമുടി ദുരന്തം ഉണ്ടായത്. ഉറങ്ങുകയായിരുന്ന നാല് ലയങ്ങളിലായിരുന്ന 70 തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ജീവനാണ് പൊളിഞ്ഞത്. ഉരുള്‍പൊട്ടല്‍ സംബന്ധിച്ച വിവരം പുറംലോകം അറിഞ്ഞത് അടുത്ത ദിവസം പുലര്‍ച്ചെയായിരുന്നു.
32 കുടുംബങ്ങളാണ് ദുരന്തം നേരിട്ടത്. അതില്‍ ഗുരുതരമായി പരിക്കേറ്റ കറുപ്പായി, മക്കളായ പെണ്മക്കള്, മുരുകന്, ഭാര്യ മുരുഗേശ്വരി, ഷണ്മുഖനാഥന്, മരുമക്കള്‍ തുടങ്ങി വളരെ കുറഞ്ഞ പേര്‍ക്കാണ് ജീവന് നിലനിർത്താന്‍ കഴിഞ്ഞത്.
പെട്ടിമുടിക്ക് ഇന്ന് മറ്റൊരു മുഖമാണ്. പെട്ടിമുടിയില്‍ ജനിച്ചു വളര്‍ന്നവരാണ് തേയില തോട്ടങ്ങളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍. എന്നാല്‍ അവര്‍ ഒന്നാകെ മണ്മറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ് ഇപ്പോള്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നത്. പുനരധിവാസം സര്‍ക്കാര്‍ സഹായത്തോടെ തോട്ടം ഉടമകള്‍ നടപ്പാക്കി.
പെട്ടിമുടി ദുരന്തത്തിനു ശേഷം 19 ദിവസം നീണ്ടുനിന്ന തിരച്ചിലില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും 4 പേരെ ഇന്നും കണ്ടെത്താനായിട്ടില്ല. ഉരുള്‍പൊട്ടലില്‍ ഇല്ലാതായ ലയങ്ങള്‍ക്ക് പകരമായി അടുത്തുള്ള കുഴിമാടങ്ങളില്‍ അവര്‍ക്ക് ഒരുമയോടെയാണ് അവസാന ശ്വാസം പകര്‍ന്നത്.