
കോഴിക്കോട്: ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരൂഹമാണെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ജയസ്ന (24) എന്ന യുവതിയാണ് മരിച്ചത്. മകൾ മാനസിക പീഡനത്തിന് ഇരയായതായും. ഭർത്താവ് ശ്രീജിത്ത് ജിസ്നയെ ക്രൂരമായി മർദിച്ചതായും കുടുംബം ആരോപിച്ചു.Mysterious death of young woman at in-laws’ house: Family alleges mental torture
മരണശേഷം ഭര്‍തൃവീട്ടുകാര്‍ ബന്ധപ്പെടാന്‍ പോലും ശ്രമിച്ചില്ലെന്നും, വിവാഹജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങളും മനുഷ്യത്വരഹിതമായ പെരുമാറ്റവുമുണ്ടായിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. മാതാവായിട്ടും, സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം പോലും ജിസ്നയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നതായും കുടുംബം പറഞ്ഞു. സംഭവത്തെക്കുറിച്ച് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം പൂനൂര് കരിങ്കാളിമ്മല്‍ വീട്ടിലാണ് ജിസ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കണ്ണൂര്‍ കേളകം സ്വദേശിനയായ ജിസ്നയുടെ വിവാഹം മൂന്നു വര്‍ഷം മുമ്പാണ് നടന്നത്. ഭര്‍ത്താവ് ഓട്ടോ ഡ്രൈവറായ ശ്രീജിത്ത് ആണ്. ദമ്പതികള്‍ക്ക് രണ്ടുവയസ്സുള്ള ഒരു കുട്ടിയുമുണ്ട്.
സംഭവസമയത്ത് വീട്ടില്‍ കുട്ടിയൊഴികെ ആരും ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട് തിരിച്ചെത്തിയ ഭര്‍തൃപിതാവാണ് ജിസ്നയുടെ മൃതദേഹം കണ്ടത്.
ബാലുശ്ശേരി പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജിസ്നയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.