
എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ ഇടതുപക്ഷ ഭരണം അവസാനിച്ചു. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎം വിമതനായ കലാ രാജു യുഡിഎഫിന്റെ പ്രമേയത്തെ പിന്തുണച്ചാണ് തിരിച്ചടി രൂപപ്പെട്ടത്. കൂടാതെ ഒരു സ്വതന്ത്ര കൗൺസിലറും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ അവിശ്വാസ പ്രമേയം വിജയിക്കുകയും ഭരണമാറ്റം ഉറപ്പാവുകയും ചെയ്തു.LDF suffers administrative loss in Koothattukulam Municipality