
തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.Prem Nazir’s son and actor Shanavas passes away
1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലെത്തിയത്. പിന്നീട് മലയാളത്തിലെ 50-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നീണ്ട ഇടവേളക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ മുഖേന അദ്ദേഹം വീണ്ടും വെള്ളിത്തിരയിൽ എത്തി. 2022ൽ പുറത്തിറങ്ങിയ ജനഗണമന ആണ് അവസാനമായി അഭിനയിച്ച ചിത്രം.
ഷാനവാസ് ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം. ഭാര്യ ആയിഷ ബീവി, മക്കൾ ഷമീർ ഖാൻ, അജിത് ഖാൻ. ഷമീർ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.