
മലപ്പുറം: പി.വി. അൻവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ പരാതിക്കാരൻ മുരുകേഷ് നരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.Complaint alleging that PV Anwar tapped the phones of officials; Complainant’s statement recorded
അൻവറുമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാലാവാം തന്റെ ഫോൺ ചോർത്തിയതെന്ന് മുരുകേഷ് നരേന്ദ്രൻ മൊഴിയിൽ പറഞ്ഞു. എന്നാൽ, കേസിനായുള്ള കൃത്യമായ തെളിവുകൾ ഇല്ലെന്ന് മലപ്പുറം ഡിവൈഎസ്പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുണ്ടായതിനാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുരുകേഷ് നരേന്ദ്രനെ വീണ്ടും വിളിച്ച് മൊഴിയെടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സെപ്തംബറിൽ മലപ്പുറം പൊലീസ് സ്റ്റേഷനിൽ പി.വി. അൻവറിനെതിരെ അദ്ദേഹം നൽകിയ പരാതി, തെളിവുകളുടെ അഭാവം കാണിച്ച് പൊലീസ് തള്ളിയിരുന്നു. തുടർന്ന് പരാതി ഹൈക്കോടതിയിൽ എത്തുകയായിരുന്നു.