
ആലപ്പുഴ: ചേര്‍ത്തലയിലെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ മൃതദേഹമെന്ന് സംശയം. പുതുതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും.Suspicion that skeletal remains may be found at Sebastian’s house in Cherthala disappearance case
ഭൂമിക്കടിയിലെ അസ്ഥികള്‍ കണ്ടെത്തുന്നതിന് ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാറിന്റെ സഹായം തേടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രണ്ട് മുതല്‍ മൂന്നര ഏക്കര്‍ വരെ വ്യാപിക്കുന്ന പ്രദേശത്താണ് വ്യാപക പരിശോധന നടക്കുക. കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഡിഎന്‍എ പരിശോധനാഫലങ്ങള്‍ അടുത്ത രണ്ട് ദിവസത്തിനകം ലഭ്യമാകും. ഇതിനായി ബിന്ദു പത്മനാഭന്, ഐഷ, ജെയ്നമ്മ എന്നീ കേസുകളില്‍ ബന്ധുക്കളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
കേസുകളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സ്ഥലമാണ് പള്ളിപ്പുറത്തെ വീട്. പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് സംഘമാണ് തെളിവെടുപ്പിനായി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നത്. ഈ തെളിവെടുപ്പിലൂടെയാണ് കേസുകളില്‍ ഏറെ വ്യക്തത പ്രതീക്ഷിക്കുന്നത്.
2020 ഒക്ടോബര്‍ 19ന് ചേര്‍ത്തല വള്ളാകുന്നം സ്വദേശിനിയായ സിന്ധുവിനെ കാണാതായത് ഉള്‍പ്പെടെ പഴയ കേസുകളും ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കുകയാണ്. അര്‍ത്തുങ്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിന് ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് കേസ് 2023ല്‍ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, കേസില്‍ പുനരന്വേഷണം ആവശ്യമാണ് എന്നത് അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്.