
കൊച്ചി: കളമശ്ശേരിയില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണമടഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം (41) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന്റെ ഓര്‍ഡറെടുത്ത് പോയ സമയത്താണ് അപകടം സംഭവിച്ചത്.Kalamassery bus accident: Swiggy employee dies
സൗത്ത് കളമശ്ശേരി മേല്‍പാലത്തിന് സമീപം അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് സലാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സലാമിനെ ഉടൻ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലൂടെ പുറത്തുവന്നിട്ടുണ്ട്.