
കണ്ണൂർ: എട്ടുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മദ്രസ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഷാഹിദാണ് തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്.Madrasa teacher surrenders in POCSO case
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മദ്രസയിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച സംഭവമുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിനിടയിലായിരുന്നു പ്രതി കോടതിയിൽ കീഴടങ്ങിയത്.